+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ് യുവജനങ്ങൾക്ക്‌ മാതൃക

മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്‍റെ 2019 ലെ വലിയ തിരുനാളിന് പ്രസുസുദേന്തിമാരായി, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക്‌ മാതൃകയാവുകയാണ് മെൽബൺ കെസിവൈഎൽ അംഗങ്ങൾ.സെപ്റ്റംബർ 30 ലെ തിരു
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ് യുവജനങ്ങൾക്ക്‌  മാതൃക
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്‍റെ 2019 ലെ വലിയ തിരുനാളിന് പ്രസുസുദേന്തിമാരായി, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക്‌ മാതൃകയാവുകയാണ് മെൽബൺ കെസിവൈഎൽ അംഗങ്ങൾ.

സെപ്റ്റംബർ 30 ലെ തിരുനാളിനോടനുബന്ധിച്ച് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ നടന്ന പ്രസുദേന്തി വാഴ്ചയിലാണ് 33 ഓളം യുവതി യുവാക്കൾ അടുത്ത വർഷത്തെ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളിന് പ്രസുദേന്തിമാരായി മുന്നോട്ടു വന്നിരിക്കുന്നത്.

മെൽബൺ കെസിവൈഎൽ പ്രസിഡന്‍റ് സ്റ്റെബിൻ ഒക്കാട്ട്, സെക്രട്ടറി ജിക്‌സി ജോസഫ് കുന്നംപടവിൽ എന്നിവരുടെ നേതൃത്വത്തിൽ അടുത്ത വർഷത്തെ തിരുനാൾ ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

മാതൃകാപരമായ തീരുമാനത്തിലൂടെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ഊട്ടിയുറപ്പിച് ദൈവവിശ്വാസത്തിൽ വളർന്നു വരുവാൻ തയാറായി മുന്നോട്ട് വന്നിരിക്കുന്ന എല്ലാ യുവജനങ്ങളെയും ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിച്ചു.

റിപ്പോർട്ട്: സോളമൻ പാലക്കാട്ട്