സർവീസിൽനിന്നു വിരമി ച്ചു. ട്രഷറി മുഖേനെയാണ് പെൻഷൻ വാങ്ങുന്നത്. അടു ത്തിടെ സർജറിക്കു വിധേയനായതുകൊണ്ട് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുണ്ട്. പെൻഷൻ ചെക്ക് മുഖേന ഭാര്യ ആണ് ട്രഷറിയിൽനിന്ന് വാങ്ങുന്നത്. ഞാൻ 2019 മേയ് മാസത്തിലാണ് ഏറ്റവും അവസാനമായി മസ്റ്റർ ചെയ്തത്. സാധാരണ ഡിസംബർ മാസത്തിലാണ് പെൻഷൻകാർ മസ്റ്റർ ചെയ്യാറുള്ളത്. 2019 മേയിൽ മസ്റ്റർ ചെയ്തതുകൊണ്ട് ഇനി 2020 മേയിൽ മസ്റ്റർ ചെയ്താൽ മതിയാകുമോ?
ജീവൻരാജ്, ആലപ്പുഴ
സാധാരണ സർവീസ്/എയ്ഡഡ് സ്കൂൾ പെൻഷൻകാർ എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് മസ്റ്റർ ചെയ്യേണ്ടത്. അത് സാധിക്കാതെ വരുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തത് സമർപ്പിച്ചാലും മതി. എങ്കിൽതന്നെയും മസ്റ്ററിന്റെ കാലാവധി ഒരു വർഷമാണ്. താങ്കൾ മേയ് മാസത്തിൽ മസ്റ്റർ ചെയ്തതാണെങ്കിൽ പിറ്റേ വർഷം മേയ് മാസത്തോടെ മസ്റ്ററിംഗ് നടത്തിയാൽ മതി. അല്ലാത്തപക്ഷം പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്.