+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ; നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ ഒക്ടോബർ 5 ,6,7 തീയതികളിൽ

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5 ,6,7 തീയതികളിൽ നടക്കുന്ന നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ "പൈതൃകം 2018' ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചിങ്ങവനം ആർച്ച്ബിഷപ
പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ; നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ ഒക്ടോബർ  5 ,6,7 തീയതികളിൽ
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5 ,6,7 തീയതികളിൽ നടക്കുന്ന നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ "പൈതൃകം - 2018' ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

ചിങ്ങവനം ആർച്ച്ബിഷപ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപത മെത്രാനും ക്നാനായ സമുദായംഗവുമായ മാർ ജോർജ്‌ പള്ളിപ്പറമ്പിൽ, ബ്രിസ്‌ബേൻ ആർച്ച്ബിഷപ് ഡോ. മാർക്ക് കോൾറിഡ്ജ്, സീറോ മലബാർ മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ ഫാ. ടോമി പാട്ടുമാക്കിൽ, ഫാ. ജോസഫ് കാരുപ്ലാക്കിൽ, ഫാ. തോമസ് അരീച്ചറ, ഫാ. ബിജോ കുടിലിൽ, ഫാ. തോമസ് മന്നാകുളത്ത് തുടങ്ങിയ വൈദികരും പങ്കെടുക്കും.

തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്നാനായ സമൂഹം വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയർത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ "പൈതൃകം 2018' കൺവൻഷനിൽ ക്നാനായ സമൂഹത്തെ സ്നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.