+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചു

മെൽബൺ: കേരള സർക്കാരിന്‍റെ പ്രവാസകാര്യ വകുപ്പിന്‍റെ കീഴിലുള്ള നോർക്കയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചു. 2008 ൽ അമേരിക്കയിൽ രൂപം
പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചു
മെൽബൺ: കേരള സർക്കാരിന്‍റെ പ്രവാസകാര്യ വകുപ്പിന്‍റെ കീഴിലുള്ള നോർക്കയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചു.

2008 ൽ അമേരിക്കയിൽ രൂപം കൊണ്ട സംഘടന, മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുക, അടിയന്തര സാഹചര്യത്തിലും അത്യാവശ്യ ഘട്ടങ്ങളിലും ആവശ്യമായ സഹായം നൽകുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങി നിരവധി പ്രവർത്തന ലക്ഷ്യങ്ങളുമായി പിഎംഎഫ് ഇപ്പോൾ 38 ലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

പുതിയ ഭാരവാഹികളായി തോമസ് ജേക്കബ് (പ്രസിഡന്‍റ്), ഷിനോയ് മഞ്ഞാങ്കൽ (വൈസ് പ്രസിഡന്‍റ്), അനിത ദുദാനി (സെക്രട്ടറി), ഷാജു നടരാജ് (ജോയിന്‍റ് സെക്രട്ടറി), അജീഷ് രാമമംഗലം (ട്രഷറർ), സന്തോഷ് തോമസ് (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെബാസ്റ്റ്യൻ ജേക്കബ്, ബാബു മണലേൽ, അനിൽ തരകൻ എന്നിവരേയും തെരഞ്ഞെടുത്തു.