സർവീസ് പെൻഷണറാണ്. മകന്റെ കൂടെയാണ് താമസിക്കുന്നത്. മകൻ സർക്കാർ ജീവനക്കാരനാണ്. മകനെ ആശ്രയിച്ചാണ് ഞാൻ കഴിയുന്നത്. എനിക്ക് ഹൃദയസംബന്ധമായ സർജറി ഉടൻ നടത്തേണ്ടതുണ്ട്. ഇതിനു ചെലവാകുന്ന തുക സർക്കാർ ജീവനക്കാരനായ എന്റെ മകന് മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് മുഖേന മാറി എടുക്കാൻ സാധിക്കുമോ?
നാസർ, ഈരാറ്റുപേട്ട
സർക്കാർ ജീവനക്കാരനെ ആശ്രയിച്ചുകഴിയുന്ന മാതാപിതാക്കൾ, കുട്ടികൾ, ഭാര്യ എന്നിവരുടെ ചികിത്സയ്ക്ക് ചെലവാകുന്ന തുക റീ ഇംബേഴ്സ് ചെയ്യാൻ സാധിക്കും. എന്നാൽ ജീവനക്കാരന്റെ അച്ഛൻ സർവീസ് പെൻഷണറാണെങ്കിൽ മെഡിക്കൽ റീഇംബേഴ്സ്മെന്റിനു സാധിക്കില്ല. അതുപോലെ ജീവനക്കാരന്റെ ഭാര്യ സർക്കാർ ജീവനക്കാരി ആണെങ്കിൽ അവരുടെ ചികിത്സയ്ക്കു ചെലവാകുന്ന തുക ഭാര്യയുടെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ ഏതെങ്കിലും ഒരാളുടെ പേരിൽ മാത്രമേ മെഡിക്കൽ റീഇംബേഴ്സ്മെന്റ് ചെയ്തു മാറ്റി എടുക്കാനാവൂ.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് സാധിക്കില്ല
02:41 PM Mar 03, 2020 | Deepika.com