+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഫെസ്റ്റ് ഒക്ടോബർ 20 ന്

സിഡ്‌നി: സിഡ്‌നി ബെഥേൽ മാർത്തോമ്മ ഇടവക അവതരിപ്പിക്കുന്ന അഞ്ചാമത് "കേരള ഫെസ്റ്റ്' ഒക്ടോബർ 20 ന് (ശനി) ഈസ്റ്റ് ഹിൽ ബോയ്സ് ഹൈസ്‌കൂളിൽ നടക്കും. പിറന്ന നാടിന്‍റെ സംസ്കാരം പുനർസൃഷ്ടിക്കുവാ
കേരള ഫെസ്റ്റ്  ഒക്ടോബർ  20 ന്
സിഡ്‌നി: സിഡ്‌നി ബെഥേൽ മാർത്തോമ്മ ഇടവക അവതരിപ്പിക്കുന്ന അഞ്ചാമത് "കേരള ഫെസ്റ്റ്' ഒക്ടോബർ 20 ന് (ശനി) ഈസ്റ്റ് ഹിൽ ബോയ്സ് ഹൈസ്‌കൂളിൽ നടക്കും.

പിറന്ന നാടിന്‍റെ സംസ്കാരം പുനർസൃഷ്ടിക്കുവാനും അത് വരും തലമുറകളിലേക്ക് പകർന്നുനൽകുവാനും ലക്ഷ്യമിട്ട് ഇടവക മിഷനാണ് പരിപാടി ഒരുക്കുന്നത്. ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാടൻ കായിക മത്സരങ്ങൾ , വടംവലി ,തട്ടുകട ,കേരള സദ്യ, ചെണ്ടമേളം തുടങ്ങിയവയാണ് പരിപാടിയുടെ പ്രത്യേകതകൾ.

കേരളത്തിലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു സിഡ്‌നി ബെഥേൽ മാർത്തോമ്മ ഇടവക നടപ്പാക്കനുദ്ദേശിക്കുന്ന പദ്ധതികളുടെ ധനശേഖരണാർഥമാണ് ഈ വർഷത്തെ കേരള ഫെസ്റ്റ് ഒരുക്കുന്നത്.

വിവരങ്ങൾക്ക് : റവ .നിക്സൺ ഡാനിയേൽ (വികാരി) 0400221158 ബിനു വി. ജോർജ് (കൺവീനർ) 0426848390, ജിജി പീടികയിൽ (ജോയിന്‍റ് കൺവീനർ ) 0449667489 , ജെറിൻ സാം (ഇടവക മിഷൻ സെക്രട്ടറി) 0469711489.