ബ്രിസ്ബൻ: കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ സ്മരണാർത്ഥം കേരളത്തിൽ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്ട്രേലിയയുടെ ക്യൂൻസ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബൻ ഓസ്ടേലിയയിൽ ജൂലൈ 14 മുതൽ ഓഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി.
നവോദയ അംഗങ്ങളിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നുമായി 300 പുസ്തകങ്ങൾ ഈ കാലയളവിനുള്ളിൽ ശേഖരിക്കുവാൻ നവോദയ പ്രവർത്തകർക്ക് കഴിഞ്ഞു. ശേഖരിച്ച പുസ്തകങ്ങൾ ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതർക്ക് കൈമാറുന്നതാണ്. വട്ടവട പഞ്ചായത്ത് ഓഫീസിന്റെ മുകൾനിലയിലെ 950 ചതുരശ്രയടി വലുപ്പത്തിലുള്ള ഹാളിലാണ് ലൈബ്രറി ഒരുങ്ങുന്നത്. പുസ്തകങ്ങൾ സംഭാവന നൽകിയ പ്രിയ സുഹൃത്തുക്കൾക്ക് നവോദയ ബ്രിസ്ബൻ പ്രസിഡന്റ് റിജേഷും സെക്രട്ടറി മഹേഷും നന്ദി അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ