ടൗണ്‍സ്വില്‍: പ്രഥമ ടൗണ്‍സ്വില്‍ ഓൾ ഓസ്ട്രേലിയ വടംവലി ചാന്പ്യൻഷിപ്പിൽ ബ്രിസ്ബെൻ സെവൻസ് ജേതാക്കൾ. അത്യന്തം വാശിയേറിയ മത്സരത്തിൽ ഗോൾഡ് കോസ്റ്റ് യുണൈറ്റഡിനെയാണ് ബ്രിസ്ബെൻ പരാജയപ്പെടുത്തിയത്. ആതിഥേയരായ ടൗണ്‍സ്വില്‍ ടസ്കേഴ്സ് മൂന്നാംസ്ഥാനക്കാരായി.
ടോമി മാത്യു ക്യാപ്റ്റനായ ബിസ്ബെൻ ടീമിൽ ഡെന്നീസ് ജോർജ്, സിബി ജോർജ്, ജെസ്വിൻ ജോസ്, ആദർശ് മിലൻ, ലിയോ അഗസ്റ്റിൻ, സിബിൻ ജോസ് എന്നിവർ അംഗങ്ങളായിരുന്നു. ഷിൻസണ്‍ കുര്യൻ ക്യാപ്റ്റനായ ഗോൾഡ് കോസ്റ്റ് ടീമിൽ അബ്രഹാം കെ. വർഗീസ്, സിൻസണ്‍ ബാബു, റീജു ജെയിംസ്, അജുമോൻ പോൾ, ജിജോ തോമസ്, നിജോ ആന്റണി, ജിബി പോൾ എന്നിവർ അംഗങ്ങളായിരുന്നു.
ബിനിൽ ബേബിയായിരുന്നു ടൗണ്‍സ്വിൽ ക്യാപ്റ്റൻ. ഡെന്നീസ് ജോർജും ടോമി മാത്യുവും മികച്ച കളിക്കാരായി. നല്ല പരിശീലകനായി ജിജിൻ ജോസ് ചാലയിൽ തെരഞ്ഞെടുക്കപ്പെട്ടു. ടൗണ്‍സ്വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മത്സരം ടൗണ്‍സ്വിൽ മേയർ ജെന്നി ഹിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് 2001, 1001, 501 ഡോളർ വീതം കാഷ് അവാർഡും ട്രോഫികളും ജോണി മേച്ചേരിൽ സമ്മാനിച്ചു.
റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്