മൃഗസംരക്ഷണ വകുപ്പിൽ ഏഴു വർഷം സേവനം അനുഷ്ഠിച്ച എന്റെയൊരു ബന്ധു സർവീസിലിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യക്ക് ഫാമിലി പെൻഷന് അർഹതയില്ലേ? പത്തു വർഷം സർവീസ് ഇല്ലെങ്കിൽ എക്സ് ഗ്രേഷ്യ ഫാമിലി പെൻഷനേ അർഹതയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതു ശരിയാണോ? മിനിമം ഫാമിലി പെൻഷന് അർഹതയുണ്ടോ?
രാജൻ, കൊല്ലം
ഒരു ദിവസത്തെ സേവനത്തിനുശേഷം ഒരു ജീവനക്കാരൻ മരിച്ചാലും അയാളുടെ ഭാര്യക്ക് ഫാമിലി പെൻഷനും ഡിസിആർജിക്കും അർഹതയുണ്ട്. ഏറ്റവും അവസാനം വാങ്ങിയ അടിസ്ഥാന ശന്പളത്തിന്റെ 30 ശതമാനമാണ് ഫാമിലി പെൻഷനായി നൽകുന്നത്. ഇത് ഏറ്റവും കുറഞ്ഞത് 8500 രൂപയും അതിന്റെ നിലവിലുള്ള ക്ഷാമാശ്വാസവുമാണ്. എന്തായാലും മിനിമം ഫാമിലി പെൻഷന് അർഹതയുണ്ട്.
മിനിമം ഫാമിലി പെൻഷൻ അവകാശിക്കു ലഭിക്കും
02:38 PM Mar 03, 2020 | Deepika.com