+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റി

മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ഒ ​ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​ര​ത്തി ഒ​രു​നൂ​റ്റി എ​ഴു​പ​ത്തി​നാ​ല് ഡോ​ള​ർ സീ​റോ മ​ല​ബാ​ർ സ​ഭ​
മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റി
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ഒ ​ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​ര​ത്തി ഒ​രു​നൂ​റ്റി എ​ഴു​പ​ത്തി​നാ​ല് ഡോ​ള​ർ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പി​താ​വ് വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി.

ദു​രി​താ​ശ്വാ​സ ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ സം​ഘ​ട​ന​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും ന​ല്ല മ​ന​സു​ള്ള എ​ല്ലാ​വ ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്തു​ത്യ​ർ​ഹ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ മു​ന്നോ​ട്ട് വ​ന്ന കേ​ര​ള​ജ​ന​ത​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി സ​ർ​ക്കു​ല​റി​ലൂ​ടെ ബോ​സ്കോ പി​താ​വ് അ​റി​യി​ച്ചു. പ്ര​ള​യ​സ​മ​യ​ത്ത് കേ​ര​ള​ത്തി​ലു​ണ്ടാ​യി ന്ന ​പി​താ​വ് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ