സർക്കാർ ജീവനക്കാരനായ എനിക്ക് വിദേശത്തുള്ള മകനെ സന്ദർശിക്കുന്നതിന് ഏതുതരം അവധിയാണ് ലഭിക്കുന്നത്. എനിക്ക് നാലു മാസത്തെ അവധിയാണ് വേണ്ടത്. ഏതുതരം അവധികളൊക്കെ ഇതിനു പരിഗണിക്കാം. അവധി ആരാണ് അനുവദിക്കുന്നത്്? അവധി എന്റെ സർവീസിനെ ബാധിക്കുമോ ?
മാത്യു, കവടിയാർ
വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ആറു മാസം വരെ അവധി എടുക്കാവുന്നതാണ്. ആർജിതാവധി, അർധവേതനാവധി, പരിവർത്തനാവധി, ശൂന്യവേതനാവധി എന്നീ അവധികൾ ഇതിനുവേണ്ടി വിനിയോഗിക്കാം. ഇതിൽ ശൂന്യവേതനാവധി നാലു മാസം വരെ ഓഫീസ് മേധാവിക്ക് അനുവദിക്കാവുന്നതാണ്. നാലു മാസം കഴിഞ്ഞുള്ള ശൂന്യവേതനാവധി അനുവദിക്കേണ്ടത് സർക്കാരാണ്. അതിനാൽ നാലു മാസത്തെ ഏതുതരം അവധിയുമെടുത്ത് വിദേശത്ത് പോകാവുന്നതാണ്.