+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ ക്നാനായ മിഷനിൽ ജപമാല രാജ്ഞിയുടെ തിരുനാൾ 30 ന്

മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 30 ന് (ഞായർ) ആഘോഷിക്കുന്നു. രണ്ട് ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തോടുകൂടിയാണ് ഈ വർ
മെൽബൺ ക്നാനായ മിഷനിൽ ജപമാല രാജ്ഞിയുടെ തിരുനാൾ 30 ന്
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 30 ന് (ഞായർ) ആഘോഷിക്കുന്നു.

രണ്ട് ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തോടുകൂടിയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. സെപ്റ്റംബർ 22 ന് (ശനി) രാവിലെ 10.30 മുതൽ രാത്രി 8.30 വരെ സെന്‍റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിലും 23 ന് (ഞായർ) ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി 8.30 വരെ സെന്‍റ് മാത്യൂസ് ചർച്ച് ഫോക്നറിലും ആയിരിക്കും ധ്യാനം. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ അംഗവും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മുൻ യൂത്ത് അപ്പോസ്റ്റലേറ്റ് ചെയർമാനുമായിരുന്ന ഫാ. സിറിൾ ഇടമനയാണ് ധ്യാനം നയിക്കുക.

22 ന് (ശനി) രാത്രി 7.30 ന് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നടക്കും. 30 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ വാഴ്വും പ്രസുദേന്തി വാഴ്ചയും നടക്കും.

പതിവിനു വിരുദ്ധമായി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത് മറ്റെല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി മിച്ചം വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പ്രസുദേന്തിമാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.

പ്രസുദേന്തിമാരായ സജീവ് സൈമൺ മംഗലത്ത്, അജേഷ് പുളിവേലിൽ, സജി ഇല്ലിപ്പറമ്പിൽ , ജേക്കബ് പോളക്കൽ, ജേക്കബ് കോണ്ടൂർ, ജോജി പത്തുപറയിൽ, ബൈജു ഓണശ്ശേരിൽ, ബിനോജി പുളിവീട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോബി ഞെരളക്കാട്ട്, അലൻ നനയമര്ത്തുങ്കൽ, ബേബി കരിശേരിക്കൽ, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടിൽ, ജോ മുരിയാന്മ്യാലിൽ, സോളമൻ പാലക്കാട്ട് , ജോർജ് പൗവത്തിൽ എന്നിവരും കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ബേബി കരിശ്ശേരിക്കൽ മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്ത സംഘടനകളായ MKCC, MKCWA, KCYL, മിഷ്യൻ ലീഗ് എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകും.

തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത്‌ പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടുവാൻ മെൽബണിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലും പ്രസുദേന്തിമാരും അറിയിച്ചു.

റിപ്പോർട്ട്: സോളമൻ പാലക്കാട്