+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്‌നി മലയാളി സമൂഹം കേരളത്തിനായി കൈകോർക്കുന്നു

സിഡ്‌നി : പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന്‍റെ പുനർനിർമിതിയുടെ രണ്ടാംഘട്ട പ്രവർത്തങ്ങൾക്കുവേണ്ടിയുള്ള ധനശേഖരണാർഥം സിഡ്നിയിലെ മലയാളി സമൂഹം 'റൈസ് ആൻഡ് റീസ്റ്റോർ' എന്ന പേരിൽ സാംസ്‌കാരിക സന്ധ
സിഡ്‌നി മലയാളി സമൂഹം കേരളത്തിനായി കൈകോർക്കുന്നു
സിഡ്‌നി : പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന്‍റെ പുനർനിർമിതിയുടെ രണ്ടാംഘട്ട പ്രവർത്തങ്ങൾക്കുവേണ്ടിയുള്ള ധനശേഖരണാർഥം സിഡ്നിയിലെ മലയാളി സമൂഹം 'റൈസ് ആൻഡ് റീസ്റ്റോർ' എന്ന പേരിൽ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നു.

ഒക്ടോബർ ഒന്നിന് (തിങ്കൾ) ബ്ലാക്‌ടൗൺ ബൗമാൻ ഹാളിൽ വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ കലാരൂപങ്ങൾക്കൊപ്പം ശ്രീലങ്കൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

പരിപാടിയിൽനിന്നും സമാഹരിക്കുന്ന തുകയുടെ ഒരു വിഹിതം വരൾച്ചയിൽ ദുരിതമനുഭവിക്കുന്നു ഓസ്‌ട്രേലിയൻ കർഷകരുടെ ക്ഷേമപ്രവർത്തങ്ങൾക്കായും വിനിയോഗിക്കും.

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുവാൻ സിഡ്‌നിയിലെ മലയാളികൾ ഓഗസ്റ്റ് 26 നു ഒരുമിച്ചുകൂടിയത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു.ആദ്യഘട്ടമായി സമാഹരിച്ച മുപ്പതിനായിരം ഓസ്‌ട്രേലിയ ൻ ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിൽ സിഡ്‌നി മലയാളികളുടേതായി പ്രത്യേക പദ്ധതികൾ ഏറ്റെടുത്തു നടത്തുവാനുള്ള ക്രമീകരങ്ങളാണ് നടക്കുന്നത്.സിഡ്‌നി മലയാളി അസോസിയേഷനും പ്രാദേശിക കൂട്ടായ്മകളും ചേർന്നാണ് തുടർന്നുള്ള ധനശേഖരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിവരങ്ങൾക്ക് 0419306202 ,0470111154 ,0409687400 ,0420549806. പരിപാടിയുടെ ഓൺലൈൻ ടിക്കറ്റുകൾ https://www.trybooking.com/book/event?eid=424476& എന്ന ലിങ്കിൽ ലഭ്യമാണ്

റിപ്പോർട്ട് : കിരൺ ജയിംസ്