ധനകാര്യ വകുപ്പ് മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ നിർദേശങ്ങളെത്തുടർന്ന് സംസ്ഥാ ന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ 2020-21 അധ്യയന വർഷത്തിലെ സ്കൂളു കളിലെ തസ്തിക നിർണയം സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ ചുവടെ. സർക്കാർ ഇത് പരിഗണിച്ച് ഉത്തരവിറക്കി കെഇആറിൽ ഭേദഗതി വരുത്തുന്നതോടെ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ നടപ്പിലാക്കുന്നതോടെ എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ ഒട്ടേറെ തസ്തികകൾ നഷ്ടപ്പെടും.
നിലവിൽ സർക്കാർ, എയ് ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം നടത്തുന്നത് അതത് ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർമാരും (പ്രൈമറി സ്കൂളുകൾ) ജില്ലാ വിദ്യാഭ്യാസ ഒാഫീസർമാരുമാണ് (ഹൈസ്കൂളുകൾ).
അടുത്ത വർഷം മുതൽ ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അധിക ഡിവിഷനോ അധിക തസ്തികയ് ക്കോ അർഹതയുണ്ടെന്നു കാണുന്ന സ്കൂളുകളുടെ തസ്തിക നിർണയം ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 10 ദിവസത്തിനകം പൂർത്തിയാക്കി ബന്ധപ്പെട്ട ഫയൽ ഡയറക്ടർ വഴി സർക്കാരിന് സമർപ്പിക്കണം. സർക്കാർ തലത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി അർഹതയുണ്ടെന്നു കണ്ടാൽ അധിക തസ്തികകൾ 15 ദിവസത്തിനുള്ളിൽ അനുവദിക്കുന്നതാണ് പുതിയ നിർദേശം.
അധിക തസ്തികകൾക്ക് അർഹതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകളിൽ ജൂലൈ 15 മുതൽ തസ് തിക അനുവദിക്കപ്പെടുന്നതുവരെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ പ്രസ്തുത ഒഴിവിലേക്ക് സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കേണ്ടതാണ്. സംരക്ഷിതാധ്യാപകർ ലഭ്യമല്ലാത്ത ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതിയോടെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താവുന്നതാണ്. സർക്കാർ സ് കൂളുകളിൽ ഇത്തരം ഒഴിവുകളിൽ തസ്തിക അനുവദിക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ.
150 ൽ കൂടുതൽ കുട്ടികളുള്ള എൽപി സ്കൂളുകളിലും 100ൽ കൂടുതൽ കുട്ടികളുള്ള യുപി സ്കൂളുകളിലും പ്രഥമാധ്യാപകരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കി, എൽപിഎസ്റ്റി/യുപിഎസ്റ്റി അധിക തസ്തിക അനുവദിക്കുന്ന കാര്യത്തിൽ നില വിലുള്ള സ്ഥിതി തുടര
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപകരുടെ നിയമനാംഗീകാരം
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക - അനധ്യാപകരുടെ നിയമനാംഗീകാരം ഇപ്പോൾ സമന്വയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് നൽകിവരുന്നത്. ഇത് സർക്കാർ തലത്തിൽ നിർവഹിക്കുന്നതിന് താഴെപ്പറയുന്ന നടപടി സ്വീകരിക്കുന്നതാണ്.
i) നിയമനം നടത്തിയാൽ അധ്യാപകൻ ജോലിയിൽ പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ മാനേജർമാർ പ്രൊപ്പോസൽ ബന്ധപ്പെട്ട എഇഒ/ഡിഇഒ മാർക്ക് അത് സമർപ്പിക്കണം.
ii) പ്രസ്തുത പ്രൊപ്പോസൽ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സഹിതം എഇഒ/ഡിഇഒമാർ ഇത് സർക്കാരിലേക്കയക്കണം.
iii) സർക്കാർ തുടർന്നുള്ള 15 ദിവസത്തിനുള്ളിൽ പ്രസ് തുത പ്രൊപ്പോസലുകളിൽ തീരുമാനമെടുക്കണം.
iv) നിയമനാംഗീകാരം സംബന്ധിച്ച അപ്പീൽ നടപടികൾ മേലിൽ ഉണ്ടായിരിക്കുന്നതല്ല. സർക്കാർ തീരുമാനത്തിനെതിരേ റിവ്യൂ നൽകാവുന്നതാണ്.
വ്യാജ വിദ്യാർഥികളുടെ അഡ്മിഷനു കാരണക്കാരായ പ്രഥമാധ്യാപനെയും ക്ലാസ് ടീച്ചറെയും അച്ചടക്ക നടപടികൾ സ്വീകരിച്ച് സർവീസിൽനിന്നു പുറത്താക്കുന്നതു സംബന്ധിച്ച നിയമ, ചട്ട ഭേദഗതിയും വരുത്തുന്നതാണ്.
തസ്തിക നിർണയം, നിയമനാംഗീകാരം എന്നീ മേഖലകളിൽ വരുത്തുന്ന പരിഷ്കാരങ്ങൾ 2020-21 അധ്യയനവർഷം മുതൽ ആരംഭിക്കാവുന്നതാണ്.