ബ്രിസ്ബേൻ: നാലാമത് ഓഷ്യാനിയ ക്നാനായ കണ്വൻഷൻ ന്ധപൈതൃകം 2018ന്ധ ബ്രിസ്ബേനിൽ ഒക്ടോബർ 5, 6, 7 തീയതികളിൽ നടക്കപ്പെടും. ബികെസിസി ആതിഥേയത്വം വഹിക്കുന്ന കണ്വൻഷൻ ഗോൾഡ് കോസ്റ്റ് ഓസ്ട്രേലിയായിൽ വച്ചായിരിക്കും നടക്കുന്നത്. കൈയ്യെത്തും ദൂരത്തു ഓഷ്യാനിയായിലെ ക്നാനായ മക്കൾ അക്ഷമരായി കാത്തിരിക്കുന്ന ക്നാനായ കണ്വൻഷന് ഇനി മുപ്പതു ദിനരാത്രങ്ങൾ മാത്രം.
എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയിൽ ബികെസിസി അംഗങ്ങൾ വ്യാപൃതരായിരിക്കുന്പോൾ ലോക ക്നാനായ സമൂഹം ആകാംഷയോടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഓഷിയാന ക്നാനായ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന പൈതൃകം 2018നായി കെസിസിഒയുടെ 14 യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. കണ്വൻഷൻ വൻ വിജയമാക്കുവാൻ എല്ലാ ക്നാനായ മക്കളെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ഷിജു തോമസ്