സണ്‍ഷൈൻ കോസ്റ്റ്: മലയാളികളുടെ കൂട്ടായ്മയായ സണ്‍ഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഈവർഷം നടത്തുവാനിരുന്ന ഓണാഘോഷ പരിപാടികൾ ഒഴിവാക്കി കേരളത്തിൽ കഷ്ടതയനുഭവിക്കുന്നയാളുകൾക്ക് ഒരു കൈത്താങ്ങാവുവാൻ തീരുമാനിച്ചു.
അസോസിയേഷന്റെ ധനശേഖരണാർഥം സമാഹരിച്ച തുകയും അംഗങ്ങൾ നൽകിയ തുകയുടെയും ആദ്യഗഡുവായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് ഫ്ളൈ വേൾഡ് ട്രാവൽസ് ആന്റ് മണീസ് സിഇഒ റോണി ജോസഫ് അസോസിയേഷൻ പ്രസിഡന്റ് തോംസണ്സ്സ്റ്റീഫൻ, സെക്രട്ടറി ജോബിഷ് ലൂക്കാ, സണ്ണി ജോർജ്, ഫ്ലൈ വേൾഡ് ട്രാവൽസ് പിആർഒ പിയാഷ് രമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി. തുടർന്നും വിപുലമായ ഫണ്ട് സമാഹരണവുമായി അസോസിയേഷൻ പ്രവർത്തകർ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.