+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ ഒന്നിന്

ബ്രിസ്ബേൻ : സൗത്ത് ഈസ്റ്റ് ക്യുൻസ് ലാൻഡിലുള്ള എല്ലാ മലയാളി അസോസിയേഷനും ചേർന്ന് രൂപീകരിച്ച കെയർ ഫോർ കേരള മിഷനുവേണ്ടി കൈരളി സംഘടിപ്പിക്കുന്ന പരിപാടി ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ ഒന്നിന് (ശനി) നടക്കു
ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ ഒന്നിന്
ബ്രിസ്ബേൻ : സൗത്ത് ഈസ്റ്റ് ക്യുൻസ് ലാൻഡിലുള്ള എല്ലാ മലയാളി അസോസിയേഷനും ചേർന്ന് രൂപീകരിച്ച കെയർ ഫോർ കേരള മിഷനുവേണ്ടി കൈരളി സംഘടിപ്പിക്കുന്ന പരിപാടി ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ ഒന്നിന് (ശനി) നടക്കും.


ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കൈരളി ബ്രിസ്‌ബേൻ , മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ് ലാൻഡ്, ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ , ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റീസ് ഓഫ് ക്വീൻസ് ലാൻഡ്, ഗോൾഡ്‌കോൾസ്റ്റ് മലയാളി അസോസിയേഷൻ, ഇപ്സ് വിച്ച് മലയാളി അസോസിയേഷൻ, സ്പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ, ടൂവുമ്പ മലയാളി അസോസിയേഷൻ, സൺഷൈൻകോസ്റ്റ് മലയാളി അസോസിയേഷൻ, സൺഷൈൻകോസ്റ്റ് കേരളാ അസോസിയേഷൻ എന്നീ പത്തോളം അസോസിയേഷൻ ചേർന്നാണ് കെയർ ഫോർ കേരളാ മിഷന് തുടക്കം കുറിച്ചിരിക്കുന്നത്.

വിവിധ ധനസമാഹരണ പദ്ധതികളിലൂടെ ഒരു ലക്ഷം ഓസ്ട്രേലിയൻ ഡോളർ സമാഹരിക്കാനാണ് സംഘടനകൾ ലക്ഷ്യമിടുന്നത്. ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയും കേരളത്തിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും.

കെയർഫോർ കേരളാ മിഷന്‍റെ അഭിമുഖ്യത്തിൽ 3 പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 25 നു രാവിലെ 8 നു നടക്കുന്ന WALKATHON, BMA യുടെ  ആഭിമുഖ്യത്തിൽ അന്നേ  ദിവസം വൈകിട്ട് നടക്കുന്ന 'VIGIL NIGHT', കൈരളി ബ്രിസ്ബേന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിനു വൈകിട്ട് 6 .30 നു നടക്കുന്ന 'BRIDGE OF HOPE'. ഇതിനെല്ലാം പുറമെ എല്ലാ അസോസിയേഷനും ചേർന്ന് സംയുക്തമായി 2 മെഗാ ഇവന്‍റുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പരിപാടികളുടെ കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും.

കൈരളിയുടെ  'BRIDGE OF HOPE ‘ എന്ന പരിപാടിയുടെ ടിക്കറ്റ് വാങ്ങി കെയർഫോർകേരളാ മിഷനിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനിൽ ടിക്കറ്റ് വാങ്ങുകയോ ഓർഗനൈസിംഗ് കമ്മിറ്റിക്കാരുമായി ബന്ധപ്പെടുകയോ  ചെയ്യണമെന്ന് താല്പര്യ പെടുന്നു.

https://www.premiertickets.com.au/event/careforkerala
ബ്രിഡ്ജ് ഓഫ് ഹോപ്പ് എന്ന പരിപാടിയിൽ നിന്നും കിട്ടുന്ന മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും. ആയതിനാൽ ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ ബ്രിസ്ബണിലെ മുഴുവൻ അംഗങ്ങളെയും ഞങ്ങൾ ഷെണിക്കുന്നു

തീയതി : 01 സെപ്റ്റംബർ 2018
സമയം : 6:30 pm
സ്ഥലം : Unidus community Centre, Willawong, South Brisbane

റിപ്പോർട്ട്: ടോം ജോസഫ്