എയ്ഡഡ് യുപി സ്കൂളിൽ പാർട്ട്ടൈം ഹിന്ദി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. അഞ്ചു വർഷം പൂർത്തിയാകുന്നതിനു മുന്‍പ്, ഈ മാനേജ്മെന്റിന്റെ തന്നെ വിവിധ സ്കൂളുകളിൽ പാർട്ട്ടൈം ആയി ജോലി ചെയ്തിട്ടുണ്ട്. 2004 ജൂണ്‍ മാസത്തിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. ഇതിനിടയ്ക്കുണ്ടായ ശന്പള പരിഷ്കരണമോ, അഞ്ചു വർഷം പൂർത്തിയാകുന്പോൾ ലഭിക്കേണ്ട ഫുൾടൈം ബെനി ഫിറ്റോ ഒന്നുംതന്നെ വിവിധ കാരണങ്ങളാൽ ലഭിച്ചില്ല. സർക്കാരിലേക്ക് ഈ കാരണങ്ങളെല്ലാം കാണിച്ച് പരാതി സമർപ്പിച്ചതിന്റെ ഫലമായി 2009 ജൂണ്‍ രണ്ടാം തീയതി വച്ച് ഫുൾടൈം ബെനിഫിറ്റ് നൽകുവാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഉത്തരവു നൽകിയിട്ടുണ്ട്. ഇതിൻപ്രകാരം എന്റെ ശന്പളം 2009 മുതൽ പരിഷ്കരിച്ചു ലഭിക്കുമോ? ഞാൻ ഇപ്പോഴും ഒരു യുപി സ്കൂളിൽ ജോലി ചെയ്തുവരുന്നു.
വർഷ, പാലക്കാട്
താങ്കളുടെ നിയമനം അംഗീകരിച്ച് ഫുൾടൈം ബെനിഫിറ്റ് 2009 ജൂണ്‍ മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് ഉത്തരവായതുകൊണ്ട് 2009, 2014 വർഷങ്ങളിലെ ശന്പള പരിഷ്കരണങ്ങൾ നടത്തി ശന്പളം പുതുക്കി നിശ്ചയിക്കാമല്ലോ? അതോടൊപ്പം കുടിശിക ലഭിക്കാനും അർഹതയുണ്ട്. ഉത്തരവിൽ മറ്റു യാതൊരുവിധ പരാമർശവുമില്ലെങ്കിൽ മറ്റു തടസങ്ങളൊന്നുംതന്നെ ഇല്ല. താങ്കൾക്ക് പിഎഫ് തുടങ്ങിയവ ഇല്ലാത്തതുകൊണ്ട് അത് ഉടൻതന്നെ ആരംഭിക്കേണ്ടതായി വരും.
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
04:59 PM Feb 17, 2020 | Deepika.com