+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ദുരിതാശ്വാസ ധനസമാഹരണം നടത്തി

ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷന് സംഘടിപ്പിച്ച കാൻഡിൽ വിജിലും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും നടത്തി. പ്രളയെകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐ
ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ദുരിതാശ്വാസ ധനസമാഹരണം നടത്തി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷന് സംഘടിപ്പിച്ച കാൻഡിൽ വിജിലും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണവും നടത്തി.

പ്രളയെകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഓണാഘോഷപരിപാടികളും ഓണസദ്യയും റദ്ദ് ചെയ്ത് കാൻഡിൽ ലൈറ്റ് വിജിലും ദുരിതാശ്വാസ ധനശേഖരണവും സംഘടിപ്പിക്കാൻ അസോസിയേഷന്‍റെ പ്രത്യേക പൊതുയോഗം തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ പ്രസിഡന്‍റ് രജനിയ നായർ സ്വാഗതവും മുൻമന്ത്രി ട്രേസി ഡേവീസ്, കൗണ്‍സിലർ അമാൻഡ കൂപ്പർ, ഡോ. വി.പി. ഉണ്ണികൃഷ്ണൻ, ജോളി കരുമത്തി, മനോജ് ജോർജ്, ദിനേശ് കൊല്ലപ്പിള്ളി, മേരി സന്തോഷ്, കൃഷ്ണൻ മേനോൻ, സെക്രട്ടറി വിനി ഹേർമീസ് എന്നിവർ പ്രസംഗിച്ചു.

പരിപാടിയിൽനിന്നും പിരിച്ചുകിട്ടിയ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.