കാൻബറ: സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഓ കോണർ സെന്റ് ജോസഫ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ മുൻപാകെ പ്രതിജ്ഞ ചെയ്തു പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു. പൊതുയോഗത്തിനു മുന്‍പു നടന്ന വി. കുർബാനയിൽ മെൽബണ്‍ രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. പുതിയ ട്രസ്റ്റിമാരായി ചാർജെടുത്ത ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ ഇടവക സമൂഹം അഭിനന്ദിച്ചു.
റിപ്പോർട്ട്: ജോമി പുലവേലിൽ