പിഡബ്ല്യുഡി വകുപ്പിൽ ക്ലർക്കായി ഒന്നരവർഷത്തെ സർവീസിലിരിക്കെ പിഎസ്സി മുഖേന ജുഡീഷൽ വകുപ്പിൽ ക്ലർക്കായി നിയമനം കിട്ടി. പിഡബ്ല്യുഡിയിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയാണ് അവിടെനിന്ന് റിലീവ് ചെയ്തത്. ജുഡീഷൽ വകുപ്പിൽ ഏഴു മാസം ജോലി ചെയ്തശേഷം മാതൃ വകുപ്പായ പിഡബ്ല്യുഡി വകുപ്പിലേക്ക് തിരികെ വന്നു. പിഡബ്ല്യുഡി വകുപ്പിൽ ഒന്നരവർഷം ജോലി ചെയ്തിരുന്ന സർവീസ് കൂടി കണക്കാക്കിയാണോ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത്. അതോ ആദ്യം മുതൽ വീണ്ടും സർവീസ് കണക്കാക്കണമോ?
അനുപമ, പത്തനംതിട്ട
ജനറൽ റൂൾ എട്ട് പ്രകാരം മാതൃവകുപ്പിലേക്ക് തിരികെ വന്ന താങ്കളുടെ സീനിയോറിറ്റിയും പ്രബേഷനും ഉൾപ്പെടെ എല്ലാം സംരക്ഷിച്ചു കിട്ടും. പിഡബ്ല്യുഡി വകുപ്പിൽ താങ്കൾ ജോലി ചെയ്തിരുന്ന 18 മാസത്തെ സേവനം കൂടി കണക്കിലെടുത്ത് താങ്കൾക്ക് പ്രബേഷൻ പൂർത്തിയാക്കാം. ജുഡീഷൽ വകുപ്പിൽ ജോലി ചെയ്ത ഏഴു മാസം കൂടി താങ്കളുടെ സർവീസായി പരിഗണിച്ച് ഗ്രേഡ് ലഭിക്കാനുള്ള അർഹതയും ഉണ്ട്.