+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം ദുരിതാശ്വാസ സഹായ ചടങ്ങായി മാറി

മെൽബൺ: ഒഐസിസി വിക്ടോറിയ കമ്മിറ്റി നടത്തിയ 72ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കേരളത്തിൽ ഭുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കുള്ള കൈത്താങ്ങായി മാറി. ആയിരങ്ങൾ ഭൂരിതമനുഭവിക്കുകയും വീടുകൾ എല്ലാം വെള്ളത്തി
മെൽബണിൽ ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം ദുരിതാശ്വാസ സഹായ ചടങ്ങായി മാറി
മെൽബൺ: ഒഐസിസി വിക്ടോറിയ കമ്മിറ്റി നടത്തിയ 72-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കേരളത്തിൽ ഭുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കുള്ള കൈത്താങ്ങായി മാറി.

ആയിരങ്ങൾ ഭൂരിതമനുഭവിക്കുകയും വീടുകൾ എല്ലാം വെള്ളത്തിലാകുകയും റോഡുകൾ തകരുകയും ചെയ്ത സാഹചര്യത്തിൽ സഹായഹസ്തവുമായി ഒഐസിസി സജീവമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു. നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്‍റ് ഹൈനസ് ബിനോയിയെ യോഗം ചുമതലപ്പെടുത്തി.

അനുസ്മരണ യോഗം ഒഐസിസി സ്ഥാപക പ്രസിഡന്‍റ് ജോസ് എം. ജോർജ് ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് നേതാവ് വൽസലാ സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി. വിക്ടോറിയ പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ, അരുൺ നായർ , റോബർട്ട് സെബാസ്റ്റ്യൻ (ഐഒസി) സോബൻ തോമസ്, ജോസഫ് പീറ്റർ, ജോജി കാഞ്ഞിരപ്പള്ളി, ബോസ് കോ തിരുവനന്തപുരം, റ്റിജോ ജോസഫ്, ഹിൻസോ തങ്കച്ചൻ, അലൻ കുര്യാക്കോസ്, ജൂബി സക്കറിയ എന്നിവർ പ്രസംഗിച്ചു. ജൂബി ജോർജ് സ്വാഗതവും ഷിജോ ചേന്നോത്ത് നന്ദിയും പറഞ്ഞു.

വിവരങ്ങൾക്ക്: മാർട്ടിൻ ഉറുമീസ് 0470 463 081, അരുൺ നായർ 0424 317 161.