എയ്ഡഡ് സ്കൂളിൽ 2012 ജൂണ്‍ മുതൽ എൽപിഎസ്എ ആയി ജോലി നോക്കുന്നു. എനിക്ക് സർക്കാർ സ്കൂളിൽ എൽപിഎസ്എ ആയി നിയമനത്തിന് പിഎസ്സിയിൽനിന്ന് അറിയിപ്പു കിട്ടിയിട്ടുണ്ട്. സർക്കാർ സ്കൂൾ നിയമനത്തിനായി ഇപ്പോഴത്തെ എയ്ഡഡ് സ്കൂളിലെ ജോലി രാജിവച്ചാൽ എയ്ഡഡ് സ്കൂൾ സർവീസ് ആനുകൂല്യങ്ങൾക്ക് കണക്കാക്കുമോ?
വീണ, കയ്പമംഗലം
സർക്കാർ സർവീസിൽ ജോലി സ്വീകരിക്കുന്നതിനായിട്ടാണ് ജോലി രാജി വയ്ക്കുന്നത് എന്നതിനാൽ അത് സർവീസ് ബ്രേക്ക് ആയി കണക്കാക്കുകയില്ല. അതിനാൽ മുൻ സർവീസ് ഗ്രേഡിനും മറ്റും കണക്കാക്കുന്നതാണ്. സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിനുവേണ്ടിയാണ് ജോലി രാജിവയ്ക്കുന്നത് എന്ന വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കണം. രാജിവച്ചശേഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ ജോയിനിംഗ് ടൈം മാത്രമേ എടുക്കാൻ പാടുള്ളൂവെന്ന് കെഎസ് ആർ പാർട്ട് ഒന്ന് റൂൾ 63ൽ സൂചിപ്പിക്കുന്നു.
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
04:54 PM Feb 17, 2020 | Deepika.com