മൃഗസംരക്ഷണ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നു. 2020 ഒക്ടോബറിൽ വിരമിക്കും. എന്റെ ജിപിഎഫ്, എസ്എൽഐ, ജിഐഎസ് എന്നിവയുടെ തുക ഏതു മാസം വരെ അടയ്ക്കണം. ജിപിഎഫ് ഇപ്പോൾ ക്ലോസ് ചെയ്യാൻ പറ്റുമോ? ഇതിനുള്ള അപേക്ഷ എപ്പോഴാണ് കൊടുക്കേണ്ടത്. ജിപിഎഫിൽ നിന്നും ലോണ്‍ എടുത്തതിന്റെ മൂന്നു തവണകൂടി തിരിച്ചടയ്ക്കാനുണ്ട്.
സരോജിനി, കൊല്ലം
വിരമിക്കുന്നതിന് ഒരു വർഷം മുന്‍പ് ജിപിഎഫ് ക്ലോസ് ചെയ്യാം. ഈ മാസം തന്നെ ജിപിഎഫ് ക്ലോസ് ചെയ്യണമെന്നു കാണിച്ച് താങ്കൾക്ക് ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കാം. എസ്എൽഐയുടെ പോളിസിയിൽ എത്ര നാൾ തുക അടയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എസ് എൽഐ സാധാരണ 55 വയസ് പൂർത്തിയാകുന്ന തീയതിയാണ് ക്ലോസ് ചെയ്യാറുള്ളത്. ജിഐഎസ് വരിസംഖ്യ വിരമിക്കുന്ന തീയതിവരെയും അടയ്ക്കേണ്ടതാണ്.