ഹൊബാർട്ട് (ഓസ്ട്രേലിയ): കേരളത്തിൽ വൻ വിജയം നേടിയ മമ്മൂട്ടി ചിത്രം "അബ്രഹാമിന്റെ സന്തതികൾ’ക്ക് ഓസ്ട്രേലിയയിൽ ഫാൻ ഷോ സംഘടിപ്പിച്ചു. റിലീസ് ചെയ്തു അറുപത്തിയഞ്ച് ദിവസങ്ങൾക്കുശേഷമാണ് ഫാൻസ് ഷോ സംഘടിപ്പിക്കുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ഓസ്ട്രേലിയൻ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷോയിൽനിന്നുള്ള മുഴുവൻ വരുമാനവും മമ്മൂട്ടിയുടെ തന്നെ നേതൃത്വത്തിൽ കേരളത്തിലെ അവശത അനുഭവിക്കുന്ന ആദിവാസികൾക്കു വേണ്ടി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കായി കെയർ ആൻഡ് ഷെയർ ഇൻറ്റർനാഷണൽ ഫൗണ്ടേഷനു സംഭാവന ചെയ്യും. ഫാൻസ് ഷോയുടെ ടിക്കറ്റിന്റെ വിൽപ്പന ന്യൂ നോർഫ്ലോക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്സണ് ജോസഫ് കുഴിയിൽ ഫാ. മാർക്ക് ഹാൻസിനു നൽകി ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ്, സംഘടനയുടെ ഓസ്ട്രേലിയൻ ചാപ്റ്റർ പ്രസിഡന്റ് ജിനോ ജേക്കബ് വെട്ടത്തുവില, സിനിമയുടെ ടാസ്മാനിയൻ വിതരണക്കാരനായ ജോസ്മോൻ ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.