സിഡ്നി: സിഡ്നിയിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ’ഉത്രാട സന്ധ്യ’ ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തൻ നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന നാടകത്തിൽ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക.
അസോസിയേഷനിലെ അംഗങ്ങളായിട്ടുള്ള കലാകാരന്മാർ തന്നെയാണ് നാടകത്തിലെ വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റേയും രംഗപടത്തിന്റേയും പ്രകാശ വിന്യാസത്തിന്േറയും അകന്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മനോജ് മുടക്കാരിലാണ്. സുരേഷ് മാത്യു സംവിധാനവും ശബ്ദ മിശ്രണവും നിർവഹിക്കുന്നു.
ഓഗസ്റ്റ് 18 ശനിയാഴ്ച 2.30 മുതൽ ലിവർപൂൾ ഓൾ സെയിന്റ്സ് പാരിഷ് ഹാളിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യയും നൃത്ത, നൃത്തേതര പരിപാടികളും അരങ്ങേറും. അഘോഷത്തിന്റെ ഭാഗമായി ഗാനമേളയും , ഡിസ്കോ ജോക്കി മ്യൂസിക്കും ഉണ്ടാകും .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0411375191
റിപ്പോർട്ട്: സന്തോഷ് ജോസഫ്