കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം നിർമിക്കാനൊരുങ്ങുന്ന സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക ദേവാലയത്തിന്റെ സ്ഥലത്തിന്റെയും അവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18നു ശനിയാഴ്ച നടക്കും. രാവിലെ പതിനൊന്നിന് കാൻബറ ഗോൾബൻ രൂപത ആർച്ചു ബിഷപ്പ് ക്രിസ്റ്റഫർ. സി. പ്രൗസ് വെഞ്ചരിപ്പ് കർമ്മത്തിനും ശ്രശൂഷകൾക്കും മുഖ്യ കാർമ്മികത്വം വഹിക്കും. മെൽബണ്‍ സീറോ മലബാർ രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി സഹകാർമ്മികത്വം വഹിക്കും.
കാൻബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 138 , നരബന്ധ ലെയിൻ, സൈമണ്സ്റ്റൻ , എസിടി 2609 എന്ന വിലാസത്തിലുള്ള വസ്തു ഇടവക സമൂഹം 3 .81 മില്യണ്‍ ഡോളറിനാണ് സ്വന്തമാക്കിയത് . ഏഴര ഏക്കർ (3.1 ഹെക്ടർ ) സ്ഥലവും 1271 സ്ക്വയർ മീറ്റർ വലിപ്പമുള്ള കെട്ടിടവും ഉൾക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവർത്തനങ്ങൾക്കും പൂർണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് വക സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്.
സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെൻറ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം ഇതോടെ പൂർത്തിയാവുകയാണ്. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണന്പുഴ, ടോമി സ്റ്റീഫൻ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്തത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
റിപ്പോർട്ട്: ജോമി പുലവേലിൽ