+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. മരിയ പറപ്പിള്ളിക്ക് ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്‍റെ ഫെല്ലോഷിപ്പ്

മെൽബൺ : ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്‍റെ ഫെല്ലോഷിപ്പിന് മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിലെ ഉയർന്ന ഫിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷ
ഡോ. മരിയ പറപ്പിള്ളിക്ക് ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്‍റെ ഫെല്ലോഷിപ്പ്
മെൽബൺ : ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്‍റെ ഫെല്ലോഷിപ്പിന് മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിലെ ഉയർന്ന ഫിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്ലിൻഡേർസ് യൂണിവേസിറ്റിയിലെ പ്രഥമ വനിത ഫിസിസ്റ്റുമാണ് മരിയ.

ഫ്ലിൻഡേർസ് യൂണിവേഴ്സിറ്റിയിലെ സീനിയർ ഫിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ൽ South Australian Women Honour Roll നും അർഹയായിരുന്നു.

ജൂണ്‍ 20 ന് ഫ്ലിൻഡേർസ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്‍റെ പ്രസിഡന്‍റും ഓസ്ട്രേലിയൻ Synchrotro മേധാവിയുമായ Prof. Andrew Peele നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേൽ അഡ്വ. ജോസഫ് ഏബ്രഹാമിന്‍റെ ഭാര്യയും നോർത്ത് പറവൂർ പരേതനായ പറപ്പിള്ളി ഫ്രാൻസിസിന്‍റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണു ഡോ. മരിയ.

റിപ്പോർട്ട് : ജോർജ് തോമസ്

വാർത്ത: ജോർജ്ജ് തോമസ്