3- 6- 2007ൽ എച്ച്എസ്എ ആയി സർവീസിൽ പ്രവേശിച്ചു. അതിനുമുന്പ് 20 വർഷം മിലിട്ടറിയിൽ സേവനം അനുഷ് ഠിച്ചിരുന്നു. എനിക്ക് ഒന്നാമത്തെ സമയബന്ധിത ഹയർ ഗ്രേഡ് 3-6-2014ൽ ലഭിച്ചിട്ടുണ്ട്. എന്നാൽ എക്സ് സർവീസുകാർക്ക് സർവീസിൽ പ്രവേശിക്കുന്ന സമയത്തുതന്നെ ഒന്നാമത്തെ ഹയർഗ്രേഡിന് അർഹത ഉള്ളതായി അറിയാൻ കഴിഞ്ഞു. 2021 മേയ് 31ന് ഞാൻ വിരമിക്കും. ഇതിൻപ്രകാരം എനിക്ക് ഒന്നാമത്തെ ഹയർ ഗ്രേഡ് 2007ൽ തന്നെ ലഭിക്കേ ണ്ടതായിരുന്നില്ലേ? കൂടാതെ അതിൻ പ്രകാരമുള്ള മറ്റു മാറ്റങ്ങൾ ശന്പളത്തിൽ വരുമോ?
സേവ്യർ, കട്ടപ്പന
മിലിട്ടറി സർവീസിനുശേഷം വിരമിച്ച് സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്നവർക്ക് ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ട്. താങ്കളുടെ പ്രൊബേഷൻ പൂർത്തിയായി പ്രഖ്യാപിക്കുന്ന ദിവസം വച്ചാണ് ഹയർഗ്രേഡിന് അർഹത നേടുന്നത്. അതനുസരിച്ച് പിന്നീടുള്ള ശന്പള പരിഷ്കരണങ്ങളിലും മാറ്റം ലഭിക്കും. അതിനുവേണ്ടി ഉടൻതന്നെ മേലധികാരിക്ക് അപേക്ഷ സമർപ്പിക്കുക. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ 14-9-2015ലെ ഗ.ഉ(പി) 408/215/ധന. എന്ന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.