+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൗണ്‍വില്ലിൽ സംയുക്ത തിരുനാളാഘോഷം 27, 28, 29 തീയതികളിൽ

ടൗണ്‍വിൽ: ഓസ്ട്രേലിയയിലെ ടൗണ്‍സ് വിൽ സെന്‍റ് അൽഫോൻസ സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടേയും ഭാരതത്തിന്‍റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടേയും വിശുദ്ധ സെബസ്ത്യാനോസിന്‍റേയ
ടൗണ്‍വില്ലിൽ സംയുക്ത തിരുനാളാഘോഷം 27, 28, 29 തീയതികളിൽ
ടൗണ്‍വിൽ: ഓസ്ട്രേലിയയിലെ ടൗണ്‍സ് വിൽ സെന്‍റ് അൽഫോൻസ സീറോ മലബാർ മിഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടേയും ഭാരതത്തിന്‍റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടേയും വിശുദ്ധ സെബസ്ത്യാനോസിന്‍റേയും സംയുക്ത തിരുനാളാഘോഷം ജൂലൈ 27, 28 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

27ന് തിരുനാളിനു തുടക്കം കുറിച്ച് ഫാ. ജോസ് കോയിക്കൽ കൊടിയേറ്റും തുടർന്നു ദിവ്യബലി, നൊവേന എന്നിവ നടക്കും. 7.45 മുതൽ ആരാധന, കുന്പസാരം, നേർച്ചവിതരണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും.

28ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ വൈകുന്നേരം 7.15ന് വേസ്പര, രൂപം എഴുന്നള്ളിക്കൽ, 7.30ന് ഇംഗ്ലീഷിൽ സീറോ മലബാർ വിശുദ്ധ കുർബാനക്ക് ഫാ. സിബി കൈപ്പൻ കാർമികത്വം വഹിക്കും. തുടർന്നു പാച്ചോർ നേർച്ച.

സമാപനദിവസമായ 29ന് വൈകുന്നേരം 5ന് മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന് സ്വീകരണം. തുടർന്നു ലദീഞ്ഞ്, നൊവേന, 5.30ന് മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. ഫാ. തോമസ് മടാനു, ഫാ. ഏബ്രഹാം ചേരിപുറം എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു സ്നേഹവിരുന്ന്, വെടിക്കെട്ട്, ഗാനമേള എന്നിവ നടക്കുമെന്ന് ചാപ്ലിൻ ഫാ. മാത്യു അരീപ്ലാക്കൽ അറിയിച്ചു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി സ്റ്റീഫൻ പള്ളിപ്പുറത്തുമാലിൽ, ജിജി നേനാച്ചേരിൽ, ഷിജോ മുണ്ടൻമാക്കൽ, ജെറീഷ് തെയ്യപതിക്കൽ, ആന്‍റണി കുന്നുംപുറത്ത് എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്