പട്ടികവർഗ വികസന വകുപ്പിൽ പാലക്കാട് ജില്ലയിൽ ഓഫീസ് അറ്റൻഡന്റായി ഏഴു വർഷമായി ജോലിചെയ്യുന്നു. സ്വന്തം ജില്ലയായ തൃശൂർ ജില്ലയിലേക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ സ്ഥലംമാറ്റം ലഭിക്കുമോ? സ്ഥലംമാറ്റം മൂലം എന്റെ ശന്പളത്തിൽ എന്തെങ്കിലും കുറവു വരാൻ സാധ്യതയുണ്ടോ? എട്ടു വർഷമാകുന്പോൾ ഒന്നാമത്തെ ഹയർഗ്രേഡിന് അർഹതയുണ്ടല്ലോ? അതിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
ജ്യോതിലാൽ, അയ്യന്തോൾ
ഒരു ജില്ലയിൽ അഞ്ചു വർഷം സേവനം പൂർത്തിയാക്കിയാൽ അന്തർജില്ലാ സ്ഥലംമാറ്റം ലഭിക്കാനുള്ള അർഹതയുണ്ട്. പുതിയ ജില്ലയിൽ പ്രവേശിക്കുന്പോൾ താങ്കൾ ജില്ലയിലെ ഏറ്റവും ജൂണിയറായ ആളായി മാറുമെന്ന് മാത്രമേയുള്ളൂ. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശന്പളത്തിന് ഒരു മാറ്റവും വരില്ല. അതുപോലെ എട്ടു വർഷം പൂർത്തിയാകുന്പോൾ ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുന്നതാണ്. ഒരേ തസ്തികയും ഒരേ ശന്പള സ്കെയിലും ആകണമെന്ന് മാത്രമേയുള്ളൂ. അതിനാൽ താങ്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം നടത്തുന്നതുകൊണ്ട് മറ്റു യാതൊരു പ്രശ്നവും ഉണ്ടാകില്ല.