മെൽബണ്‍: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ MAVയുടെ സ്ഥാപകാംഗമായിരുന്ന ഡോ. രാമൻ മാരാരുടെ ഓർമ്മയ്ക്കായി നടത്തി വരുന്ന ടൂർണമെന്റിന് ജൂലൈ 14 ശനിയാഴ്ച തുടക്കമാകും. ഗ്ലൻ റോയിയിൽ (123, ജസ്റ്റിൻ അവന്യൂ, ഗ്ലൻ റോയി) ജൂലൈ 14, 21, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
മെൽബണിലെ നോർത്തേൻ വാരിയേഴ്സ് ടീം ക്യാപ്റ്റൻ എബി പോൾ, ടൂർണമെന്റ് കോഓർഡിനേറ്റർ ബിക്സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റൻമാരും നോർത്തേൻ വാരിയേഴ്സ് (എബി പോൾ) കേരളാസ് പോർട്ട്സ് ക്ലബ്ബ് ( രമേഷ് കണ്ണൂർ) ടി.എസ്. ഇലവൻ (തോമസ് ഫ്രാൻസിസ്), മോഹൻലാൽ മുസ്താഷ് (കിരണ്‍), തെക്കൻ ക്രൂസ് (രാജേഷ്), എസൻഡൻ ചലഞ്ചേഴ്സ് (വിപിൻ), മെൽബണ്‍ ബ്ലാസ്റ്റേഴ്സ് (മുനീബ്) റഡ്ബാക്ക്മെൽബണ് (ദിനിൽ) വിജയിക്കുന്ന ടീമുകൾക്ക് എവർറോളിംഗ് ട്രോഫിയും, കാഷ് അവാർഡുകളും 19ന് സ്പ്രിംഗ് വേയ്ലിൽ വച്ചു നടക്കുന്ന MAVയുടെ ഓണാഘോഷ ചടങ്ങിൽ വച്ചു നൽകുന്നതാണ്. മെൽബണിലെ മുഴുവൻ ഫുട്ബോൾ പ്രേമികളേയും ടൂർണമെന്റിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ