30- 9- 2019ൽ സപ്ലൈ ഓഫീസറായി വിരമിച്ചു. എനിക്ക് ജൂണിയർ സൂപ്രണ്ട് / അസിസ്റ്റന്റ് താലൂക്ക് സപെ്ലെ ഓഫീസർ തസ്തികയിൽ റേഷ്യോ പ്രമോഷൻ അനുവദിച്ചുകൊണ്ട് 6/15 വച്ച് മുൻകാല പ്രാബല്യത്തോടെ ഉത്തരവായിട്ടുണ്ട്. എനിക്ക് ഇതിൻ പ്രകാരം ശന്പളത്തിൽ വ്യത്യാസം വരുന്നുണ്ട്. എനിക്ക് പെൻഷന്റെ ഗ്രാറ്റിവിറ്റി, കമ്യൂട്ടേഷൻ എന്നിവയിൽ മാറ്റം ലഭിക്കേണ്ടതല്ലേ? ഞാൻ ഗസറ്റഡ് ഓഫീസറായി പെൻഷൻ പറ്റിയതുകൊണ്ട് ഫിക്സേഷൻ അക്കൗണ്ടന്റ് ജനറൽ നേരിട്ടാണോ ചെയ്യേണ്ടത്? അതോ ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിലാണോ ചെയ്യേണ്ടത്?
ഗോപകുമാർ, തൊടുപുഴ
ഗസറ്റഡ് തസ്തികയിലെത്തുന്നതിനു മുന്പാണ് റേഷ്യോ പ്രമോഷൻ വന്നിരിക്കുന്നത്. അതിനാൽ താങ്കൾ ജോലി ചെയ്തിരുന്ന ഓഫീസിലാണ് ഇതിന്റെ പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത്. അതിനുശേഷമാണ് ഗസറ്റഡ് തസ്തികയിലേക്കുള്ള ഫിക്സേഷൻ നടത്തേണ്ടത്. റേഷ്യോ പ്രമോഷൻ പ്രകാരമുള്ള ഫിക്സേഷൻ നടത്തിയശേഷം സർവീസ് ബുക്കു സഹിതം അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കുക. അക്കൗണ്ടന്റ് ജനറൽ പേ ഫിക്സ് ചെയ്തശേഷം പെൻഷൻ പരിഷ്കരണവും നടപ്പിലാക്കി തരുന്നതാണ്.
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
02:55 PM Feb 03, 2020 | Deepika.com