കെയിൻസ് (ഓസ്ട്രേലിയ): കേരള തനിമയോടെ കെയിൻസിൽ നടന്ന തിരുനാളാഘോഷം ലോക പ്രസിദ്ധ ഗ്രേറ്റ് ബാരിയർ റീഫ് കവാടനഗരത്തിനു പുതുമയായി. കെയിൻസ് സെന്റ് തോമസ് സീറോ മലബാർ മിഷന്റെ രൂപീകരണത്തിനുശേഷം നടന്ന പ്രഥമ ദുക്റാന തിരുനാൾ നോർത്ത് ക്വീൻസ്ലാൻഡിലെ വിശ്വാസ സമൂഹത്തിനും മധുരിക്കുന്ന ഓർമയായി.
പരമാട്ട പാർക്കിലെ സെന്റ് ജോസഫ് ദേവാലയാങ്കണത്തിൽ നടന്ന പ്രദക്ഷിണം തദേശവാസികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകൾക്കും കൗതുകമായി. മുത്തുക്കുടകളും വർണകൊടികളുമേന്തി വി. തോമാശ്ലീഹയുടെ രൂപം വൻ ആഘോഷത്തോടെയാണ് എഴുന്നെള്ളിച്ചത്.
ചാപ്ലിൻ ഫാ. സാജു തേക്കാനത്ത് കൊടിയേറ്റിയതോടെയാണ് മൂന്നുനാൾ നീണ്ട തിരുനാൾ ആഘോഷം ആരംഭിച്ചത്. ഫാ. ജോബി പന്തലാനിക്കൽ, ഫാ. സാജു തേക്കാനം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നടന്ന ദിവ്യബലിക്ക് നേതൃത്വം നൽകി. സമാപന ദിനത്തിൽ നടന്ന ആഘോഷമായ സമൂഹബലിക്കും പ്രദക്ഷിണത്തിനും ടൗണ്‍സ് വിൽ സെന്റ് അൽഫോൻസാ പാരീഷ് വികാരി ഫാ. മാത്യു അരീപ്ലാക്കൽ നേതൃത്വം നൽകി. മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസതീക്ഷണത ഓസ്ട്രേലിയൻ സമൂഹത്തിനു മാതൃകയായി കഴിഞ്ഞുവെന്ന് ഫാ. മാത്യു തന്റെ തിരുനാൾ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്