+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മുംബൈ സറിയല്‍ എസ്റ്റേറ്റ്'; അതിശയങ്ങളുടെ ആകാശക്കാഴ്ച

സാങ്കേതികവിദ്യകളുടെ വളര്‍ച്ച മനുഷ്യന്‍റെ ഭാവനയ്ക്ക് പുതിയ ചേരുവകള്‍ നല്‍കുന്നു. നമ്മുടെ സാധാരണ ബോധമണ്ഡലത്തിന് പിടികിട്ടാത്ത കാര്യങ്ങള്‍ പോലും എഐ സൃഷ്ടിക്കുന്നു.മിഡ് ജേര്‍ണി പോലുള്ള ആപ്പുക്കള്‍ ഇക്
സാങ്കേതികവിദ്യകളുടെ വളര്‍ച്ച മനുഷ്യന്‍റെ ഭാവനയ്ക്ക് പുതിയ ചേരുവകള്‍ നല്‍കുന്നു. നമ്മുടെ സാധാരണ ബോധമണ്ഡലത്തിന് പിടികിട്ടാത്ത കാര്യങ്ങള്‍ പോലും എഐ സൃഷ്ടിക്കുന്നു.

മിഡ് ജേര്‍ണി പോലുള്ള ആപ്പുക്കള്‍ ഇക്കാര്യം പലവട്ടം തെളിയിച്ചുകഴിഞ്ഞു. കാലത്തില്‍ മറഞ്ഞ മഹത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതും കോടീശ്വരരുടെ അരിക് ജീവിതവുമൊക്കെ എഐ ചിത്രീകരിച്ചത് ആളുകളെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു.

ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലുമായി എത്തിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ മുംബൈയിലെ കെട്ടിടങ്ങള്‍ വായുവില്‍ പൊങ്ങിക്കിടക്കുന്ന കാഴ്ചയാണുള്ളത്.

പ്രതീക് അറോറ എന്ന കലാകാരന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിസ്മയക്കാഴ്ചയുള്ളത്. ചിത്രങ്ങളില്‍ പല ഡിസൈനില്‍ ഉള്ള വീടുകള്‍ കാണാന്‍ കഴിയും.

അത്ര സൗകര്യവും സൗന്ദര്യവും ആ സൗധങ്ങള്‍ക്കുണ്ട്. ഇത് കാഴ്ചക്കാരുടെ മനസിനെ ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണങ്ങളില്‍ ഒന്നായ മുംബൈയില്‍ ഇത്തരത്തില്‍ ഒന്ന് എത്തണമെന്ന് ആരും ആഗ്രഹിക്കുമല്ലൊ.

വൈറലായി മാറിയ ചിത്രങ്ങള്‍ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. "മേഘങ്ങള്‍ പോലെ ഒഴുകുന്ന സാധാരണക്കാരന്‍റെ കെട്ടിടങ്ങള്‍' എന്നാണൊരാള്‍ കുറിച്ചത്.