+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോർജ് കുട്ടി ജോസഫിന് ഓസ്ട്രേലിയൻ മോർഗേജ് അവാർഡ് നോമിനേഷൻ

മെൽബണ്‍: ഓസ്ട്രേലിയൻ മോർഗേജ് അവാർഡ് നോമിനേഷന് മലയാളിയായ ജോർജുകുട്ടി ജോസഫ് അർഹനായി. കഴിഞ്ഞ 12 വർഷമായി മെൽബണിലെ ഫ്രാക്സ്റ്റൻ ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്തുവരികയാണ് കാഞ്ഞിരപ്പള്ളി സ
ജോർജ് കുട്ടി ജോസഫിന് ഓസ്ട്രേലിയൻ മോർഗേജ് അവാർഡ് നോമിനേഷൻ
മെൽബണ്‍: ഓസ്ട്രേലിയൻ മോർഗേജ് അവാർഡ് നോമിനേഷന് മലയാളിയായ ജോർജുകുട്ടി ജോസഫ് അർഹനായി. കഴിഞ്ഞ 12 വർഷമായി മെൽബണിലെ ഫ്രാക്സ്റ്റൻ ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്തുവരികയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോർജ്കുട്ടി.

നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ടു വർഷത്തോളമായി ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളിലും പ്രത്യേകിച്ച് മെൽബണിലെ റിയൽ എസ്റ്റേറ്റ് രംഗത്തും മോർഗേജ് ബ്രോക്കർ എന്ന നിലയിലും മികവു പുലർത്തിയതിനാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ഈ നോമിനേഷൻ ലഭിക്കുന്ന മെൽബണിലെ ആദ്യമലയാളി കൂടിയാണ് ജോർജുകുട്ടി. മലയാളികൾക്ക് പുറമെ തദ്ദേശവാസികളും ജോർജുകുട്ടിയുടെ സ്വന്തം സ്ഥാപനമായ B-Tycoon Mortcage and Travels ന്‍റെ സേവനം ലഭിച്ചവരാണ്.

വിവിധ ബാങ്കുകളിലെ ബ്രോക്കർ എന്ന നിലയിൽ പ്രവർത്തിക്കുന്പോൾ കൂടുതൽ ബാങ്ക് ലോണ്‍ ലഭിക്കുവാനും ജോർജ് കുട്ടി ജോസഫിന് കഴിയുന്നു. അതുകൊണ്ടാണ് രണ്ടു വർഷം കൊണ്ട് ഈ വലിയ നേട്ടം കൈവരിക്കാൻ ജോർജുകുട്ടിക്ക് കഴിഞ്ഞത്. കഠിന പ്രയത്നവും ആത്മാർഥതയും ഈശ്വരാ നുഗ്രഹവും ആണ് ഈ പദവി ലഭിക്കാൻ സാധിച്ചതെന്ന് ജോർജ് കുട്ടി പറഞ്ഞു.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ജോർജുകുട്ടിയുടെ കുടുംബം മെൽബണിലാണ് താമസം. മെൽബണ്‍ അതിരൂപതയുടെ കീഴിലുള്ള Lang o warren പള്ളിയിലെ വികാരി ഫാ. മാർട്ടിൻ അടിച്ചിലമാക്കിൽ സഹോദരനാണ്. പുതിയ വീട് വാങ്ങിക്കുവാനോ റീമോർഗേജ് ചെയ്യുവാനോ താത്പര്യമുള്ളവർ 040 374 2675 എന്ന നന്പറിൽ വിളിച്ചാൽ വീട്ടിൽ വന്ന് ബാങ്കിംഗ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭിക്കുന്നതാണെന്ന് ജോർജുകുട്ടി അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ