തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ക​ളി​പ്പാ​ട്ട കാ​ര്‍ ഓ​ടി​ച്ചെ​ത്തി​യ ര​ണ്ടു​വ​യ​സു​കാ​ര​ന് സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

03:41 PM Sep 19, 2023 | Deepika.com
കു​ട്ടി​ക​ള്‍ ന​മു​ക്ക് ഏ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. എന്നാൽ നാം ​അ​വ​രി​ല്‍ അ​ധി​കം ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. അ​വ​രു​ടെ പ്രാ​യ​ത്തി​ലെ അ​റി​വ്കു​റ​വ് നി​മി​ത്തം പ​ല ആ​പ​ത്തി​ലും ചെ​ന്ന് പെ​ടാം.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. സം​ഭ​വം ചൈ​ന​യി​ലാ​ണ്.

ഷെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ല്‍ ഒ​രു ര​ണ്ടു​വ​യ​സു​കാ​ര​നെ കാ​ണാം. ഈ ​കു​ട്ടി​ക്ക് ഒ​പ്പം ആ​രേ​യും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഈ ​കു​ഞ്ഞ് ഇ​ത്ര തി​ര​ക്കു​ള്ള റോ​ഡി​ലേ​ക്ക് ത​ന്‍റെ ക​ളി​പ്പാ​ട്ട കാ​ര്‍ ഓ​ടി​ച്ച് ഇ​റ​ക്കു​ക​യാ​ണ്.

മ​റ്റു വ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​തി​നി​ട​യി​ലാ​ണി​ത്. കാ​ഴ്ച​ക്കാ​രു​ടെ നെ​ഞ്ച് പി​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പി​ന്നീ​ടു​ള്ള​ത്. പ​ല വാ​ഹ​ന​ങ്ങ​ളും അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് കു​ട്ടി​യെ കാ​ണു​ന്ന​ത്. അ​വ​ര്‍ വെ​ട്ടി​ച്ച് മാ​റ്റി​പോ​വു​ക​യാ​ണ്.

ഭാ​ഗ്യം നി​മി​ത്ത​മാ​ണ് ഈ ​കു​ട്ടി ഓ​രോ ത​വ​ണ​യും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​ടു​വി​ല്‍ ഒ​രു ട്ര​ക്ക് ഈ ​കു​ഞ്ഞി​ന് സ​മീ​പം നി​ര്‍​ത്തു​ക​യാ​ണ്. ആ ​ട്ര​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​യും അ​വ​രു​ടെ ഭ​ര്‍​ത്താ​വും അ​തി​വേ​ഗം മ​റ്റു വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ശേ​ഷം ആ ​ഓ​മ​ന​ക്കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് റോ​ഡിന്‍റെ ഒ​രു​വ​ശ​ത്ത് എ​ത്തി​ക്കു​ക​യാ​ണ്.

പോ​ലീ​സ് വ​ന്ന​തി​നു​ശേ​ഷം കു​ട്ടി​യെ കു​ടും​ബ​ത്തി​നാ​യി കൈ​മാ​റു​ക​യും ചെ​യ്യു​ന്നു. ഈ ​കു​ഞ്ഞ് അ​തിന്‍റെ മു​ത്ത​ശ്ശി​യു​ടെ പ​ക്ക​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് വി​വ​രം. എ​ന്താ​യാ​ലും വ​ലി​യൊ​രു ആ​പ​ത്തി​ല്‍ നി​ന്ന് ആ ​കു​ഞ്ഞ് ര​ക്ഷപ്പെട്ടു.

സ​മു​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നി​ര​വ​ധി​പേ​ര്‍ ട്ര​ക്കി​ലെ​ത്തി​യ ആ ​ദ​മ്പ​തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്.