+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓം ക്യൂൻസ് ലാൻഡിന് ലൈസൻ കമ്മിറ്റി

ഓസ്ട്രേലിയയിലെ ക്യുൻസ് ലാൻഡ് സംസ്ഥാനത്തിലെ ഹൈന്ദവ സംഘടനയായ ഓം ക്യുൻസ് ലാൻഡിന് പുതിയ ലൈസൻ കമ്മിറ്റി. സ്പെഷൽ മീറ്റിംഗിൽ 201819 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തെരെഞ്ഞെടുക്കുവാനും സംഘടനയുടെ അടുത്ത 3
ഓം ക്യൂൻസ് ലാൻഡിന് ലൈസൻ കമ്മിറ്റി
ഓസ്ട്രേലിയയിലെ ക്യുൻസ് ലാൻഡ് സംസ്ഥാനത്തിലെ ഹൈന്ദവ സംഘടനയായ ഓം ക്യുൻസ് ലാൻഡിന് പുതിയ ലൈസൻ കമ്മിറ്റി. സ്പെഷൽ മീറ്റിംഗിൽ 2018-19 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തെരെഞ്ഞെടുക്കുവാനും സംഘടനയുടെ അടുത്ത 3 മാസത്തേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് ലൈസൻ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

കർക്കിടകവാവ് ബലി, ഓണം, നവരാത്രി തുടങ്ങിയ എല്ലാ ഹൈന്ദവആചാരങ്ങളും ആഘോഷങ്ങളും നാട്ടിലെ അതേ സമയത്തു തന്നെ നടത്തുവാനും യോഗം തീരുമാനിച്ചു.

രക്ഷാധികാരി ഡോ. വി.പി ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാനം ഒഴിയുന്ന ഭാരവാഹികൾക്കു പുറമെ മുൻ പ്രസിഡന്‍റുമാരായ എ.കെ. കൃഷ്ണൻ, രാജേഷ് മോഹിനി തുടങ്ങിയവരും പങ്കെടുത്തു.

ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളികൾക്കുവേണ്ടി അവരുടെ എല്ലാ ആർഷ ഹൈന്ദവസാംസ്കാരിക പൈതൃകചടങ്ങുകളുടെയും മറ്റു കലാ പ്രവർത്തങ്ങളുടെയും നടത്തിപ്പിനും പ്രവർത്തനങ്ങൾക്കുമായി ശക്തമായ അടിത്തറയും എല്ലാവിധ പിന്തുണയും നൽകുന്നതിനായി 2012 ൽ രൂപീകരിച്ച സംഘടനയാണ് ഓം ക്യുൻസ് ലാൻഡ്.

വിവരങ്ങൾക്ക്: രാജേഷ് 0415685462, ഡോ. വി.പി. ഉണ്ണികൃഷ്ണൻ 0430383825