ഹാമിൽട്ടണ്: യുവജനവർഷം 2018 നോടനുബന്ധിച്ചു യുവജനങ്ങൾക്കായി സേക്രട്ട് ഹാർട്ട് സീറോ മലബാർ മിഷൻ ഹാമിൽട്ടണ് ഒരുക്കുന്ന യുവജനധ്യാനം ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് മുതൽ ജൂലൈ 1 ഞായറഴ്ച വരെ കരാകരിക്കി ക്രിസ്ത്യൻ ക്യാന്പിൽ വച്ചു നടക്കപ്പെടും.
ന്യൂസിലാൻഡ് സീറോ മലബാർ മിഷൻ യൂത്ത് മിനിസ്ട്രി നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോബിൻ ജോസഫ് cssr , പ്രശസ്ത വചന പ്രഘോഷകനും അഗപ്പേയ് ഇന്റർനാഷണൽ ടീം അംഗവുമായ ബ്ര. ജിജിമോൻ ഓസ്ട്രേലിയ, ഗാനരചിയിതാവും ഗായകനുമായ ബ്ര. മാർട്ടിൻ മഞ്ഞപ്രയും നയിക്കുന്ന ധ്യാനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് . ന്യൂസിലാൻഡിലെ വിവിധ ഇടവകകളിൽ നിന്ന് ധാരാളം യുവജനങ്ങൾ ധ്യാനത്തിൽ പങ്കെടുക്കുമെന്ന് ഹാമിൽട്ടണ് യൂത്ത് മിനിസ്ട്രി ലീഡേഴ്സായ വിനു പോൾ, ജോർജ് മാത്യു, ജിസിൻ സെബാസ്റ്റിയൻ, അനിറ്റ ജേക്കബ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസമായി വിവിധ ഭവനങ്ങളിൽ മധ്യസ്ഥ പ്രാർത്ഥനകൾ നടത്തി ഇടവക സമൂഹവും പാരിഷ് കൗണ്‍സിലും ധ്യാനവിജയത്തിനായി പ്രവർത്തിക്കുന്നു .ധ്യാനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂത്ത് മിനിസ്ട്രി നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോബിൻ ജോസഫ് CSSR നെ ബന്ധപ്പെടുക. ഫോൺ 022 089 2850
ഇമെയിൽ jobincssr @gmail . .കോം
റിപ്പോർട്ട്: മനോജ് തോമസ്