ഏ​ഴു​മി​നി​റ്റി​നു​ള്ളി​ല്‍ സോ​ഫ്റ്റ്‌വെ​യ​ര്‍ ത​യാ​റാ​ക്കും; ഇ​നി മാ​റ്റ​ങ്ങ​ളു​ടെ എ​ഐ കാ​ലം

04:52 PM Sep 14, 2023 | Deepika.com
മാ​റു​ന്ന കാ​ല​ത്തെ ഏ​റ്റ​വും ഒ​രു​ക്കു​ന്ന​ത് സ​യ​ന്‍​സും സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​ണെ​ന്ന് ചി​ല​ര്‍ പ​റ​യാ​റു​ണ്ട്. മ​നു​ഷ്യ​രു​ടെ നി​ത്യ​ജീ​വി​ത​ത്തി​ല്‍ സ​ങ്കേ​തി​ക​വി​ദ്യ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ചാ​റ്റു​ബോ​ട്ടു​ക​ളി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്നു.

ബാ​ര്‍​ഡും ചാ​റ്റ്ജി​പി​ടി​യു​മൊ​ക്കെ ന​മ്മു​ടെ ഇ​ട​യി​ല്‍ വലിയ ച​ര്‍​ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ടെ​ക്സ്റ്റ് എ​ഴു​തു​ക, വി​വ​ര​ങ്ങ​ള്‍ പ​ങ്കി​ടു​ക, പ്ര​ശ്ന​പ​രി​ഹാ​രം, പ്രോ​ഗ്രാ​മിം​ഗ് ടാ​സ്‌​ക്കു​ക​ളി​ല്‍ സ​ഹാ​യി​ക്കു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ല്‍ ചാ​റ്റ്‌​ബോ​ട്ടു​ക​ള​ള്‍ നി​ല​വി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കാ​റു​ണ്ട്.

ചാ​റ്റ്‌​ബോ​ട്ടു​ക​ളും മ​റ്റ് റോ​ബോ​ട്ടു​ക​ളും എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ​ഠ​നം നി​ല​വി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ഠ​നം പ​റ​യു​ന്ന​ത് എ​ഐ ചാ​റ്റ്‌​ബോ​ട്ടു​ക​ള്‍ ഏ​ഴ് മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു സോ​ഫ്റ്റ്‌വെയ​ര്‍ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യും എ​ന്ന​താ​ണ്.

ചാ​റ്റ് ജി​പി​ടി​യു​ടെ 3.5 പ​തി​പ്പ് ഉ​പ​യോ​ഗി​ച്ച് ഒ​രു ക​മ്പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മി​ന് അ​ധി​ക പ​രി​ശീ​ല​ന​മൊ​ന്നും കൂ​ടാ​തെ സോ​ഫ്റ്റ്‌വെയ​ര്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന പ​ഠ​നം ബ്രൗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ചൈ​നീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ക​ര്‍ ചേ​ര്‍​ന്നാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​നാ​യി ചാ​റ്റ്ദേ​വ് എ​ന്നൊ​രു സാ​ങ്ക​ല്‍​പി​ക ക​മ്പ​നി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു.

ഓ​പ്പ​ണ്‍​എ​ഐ​യു​ടെ ചാ​റ്റ്ജി​പി​ടി പോ​ലെ​യു​ള്ള ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് മ​നു​ഷ്യ​രു​ടെ സ​ഹാ​യം തീ​രേ കു​റ​ച്ച് സോ​ഫ്റ്റ്‌വെയ​ര്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ഗു​ണ​ക​ര​മാ​കു​ന്ന​ത് ഐ​ടി മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ള്‍​ക്കാ​ണ്.

ഭാവിയിൽ വ​ലി​യ വി​പ്ല​വ​ങ്ങ​ള്‍​ക്കും ഒ​രു​പ​ക്ഷേ ക​ലാ​പ​ങ്ങ​ള്‍​ക്കും ഈ ​എ​ഐ മാ​റ്റം തി​രി​തെ​ളി​ച്ചേ​ക്കാം. എ​ന്താ​യാ​ലും പ​ഠ​നം വി​ജ​യ​ക​ര​മാ​യി മാ​റി. വ​രും കാ​ല​ത്ത് ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ന്തൊ​ക്കെ സൃ​ഷ്ടി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​താ​ണ്...