ശന്പള പരിഷ്കരണം നടത്താനാവും

02:13 PM Jan 06, 2020 | Deepika.com
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10-8-2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1-3-2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ​വ് ചെ​യ്ത് പി​ഡ​ബ്ല്യു​ഡി​യി​ൽ ക്ല​ർ​ക്കാ​യി. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ എ​ന്‍റെ ശ​ന്പ​ളം പു​ന​ഃ​ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മോ? നിലവിൽ എ​ന്‍റെ സ​ർ​വീ​സ് ബു​ക്ക് പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ലാ​ണു​ള്ള​ത്. 2009ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​ര​മു​ള്ള ശ​ന്പ​ള​മാ​ണ് എ​നി​ക്ക് ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്.
അ​രു​ണ്‌ കു​മാ​ർ, കൊ​ല്ലം

ര​ണ്ടാ​മ​ത് ജോ​ലി ചെയ്ത എ​ക്സൈ​സ് വ​കു​പ്പി​ൽ വ​ച്ചാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ 14-ാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം (സ.ഉ(പി)7/2016 ​ധന. തീയതി. 20/01/2016) ​ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി പൂ​ർ​ത്തീ​യാ​ക്കു​ന്ന​തി​നു മു​ന്പാ​യി പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ എ​ത്തി. ര​ണ്ടു വ​കു​പ്പി​ലെ​യും ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. എ​ക്സൈ​സ് വ​കു​പ്പി​ൽ ശ​ന്പ​ള സ്കെ​യി​ൽ 20,000-45,800 ആ​ണ്. പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ലേ​ക്ക് ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ച്ച​തു​കൊ​ണ്ട് ശ​ന്പ​ള സ്കെ​യി​ൽ 19,000- 43,600 ആ​യി മാ​റു​ന്നു. ഉ​യ​ർ​ന്ന സ്കെ​യി​ലി​ൽ​നി​ന്ന് താ​ഴ്ന്ന സ്കെ​യി​ലി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ താ​ഴ്ന്ന സ്കെ​യി​ലി​ന്‍റെ മി​നി​മം ആ​യ 19,000രൂ​പ​യാ​ണ് തു​ട​ക്ക​ത്തി​ൽ ല​ഭി​ക്കു​ന്ന​ത്. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പി​ൽ വ​ച്ച് ന​ട​ത്തി​യാ​ലും പ്ര​ശ്ന​മി​ല്ല.