2007ൽ പഞ്ചായത്തു വകുപ്പിൽ ക്ലർക്കാണ്. എന്റെ എസ്എസ്എൽസി ബുക്കി ലെ ജനനത്തീയതിയിൽനിന്ന് വ്യത്യസ്തമാണ്എന്റെ ജനനസർട്ടിഫിക്കറ്റിലേത്. ജനന സർട്ടിഫിക്കറ്റിലെ യും എസ്എസ്എൽസി ബുക്കിലെയും ജനനത്തീയതി സം ബന്ധിച്ച് ഏഴുമാസം വ്യത്യാസമുണ്ട്. അടുത്തകാലത്താണ് ഈ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. എന്റെ സർവീസ് രേഖകളിൽ ജനനത്തീയതി ജനനസർട്ടിഫിക്കറ്റ് പ്രകാരം തിരുത്തുന്നതിന് സാധിക്കുമോ? അതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?
ഷീന, ഈരാറ്റുപേട്ട
സർവീസ് രേഖകളിൽ ജനനത്തീയതി തിരുത്തുന്നതിന് താങ്കൾക്ക് സാധിക്കില്ല. സർവീസിൽ പ്രവേശിച്ചതിനുശേഷം സർവീസ് രേഖകളിലെ ജനനത്തീയതിയിൽ തിരുത്തൽ വരുത്തുന്നതിന് സർവീസിൽ പ്രവേശിച്ച തീയതി മുതൽ അഞ്ചു വർഷത്തിനകം അപേക്ഷ സമർപ്പിച്ചാൽ തിരുത്തൽ വരുത്തുന്നതാണ്. എന്നാൽ അഞ്ചു വർഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സർക്കാർ പരിഗണിക്കില്ല. 31-12-1991ലെ 45/91-ാം നന്പർ സർക്കാർ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചുവർഷത്തിനകം തിരുത്തണം
02:11 PM Jan 06, 2020 | Deepika.com